Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zimbabwe Win

ബം​ഗ്ലാ​ദേ​ശി​നെ ത​ക​ർ​ത്തു; സിം​ബാ​ബ്‌​വെ​യ്ക്ക് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം

അ​ബു​ദാ​ബി: യു​എ​ഇ ഏ​ക​ദി​ന ത്രി​രാ​ഷ്ട്ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ സിം​ബാ​ബ്‌​വെ​യ്ക്ക് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. ക​രു​ത്ത​രാ​യ ബം​ഗ്ലാ​ദേ​ശി​നെ 99 റ​ൺ​സി​ന് ത​ക​ർ​ത്താ​ണ് സിം​ബാ​ബ്‌​വെ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്. അ​ബു​ദാ​ബി​യി​ലെ സാ​യി​ദ് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത സിം​ബാ​ബ്‌​വെ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 271 റ​ൺ​സെ​ടു​ത്തു. 

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് 33.4 ഓ​വ​റി​ൽ 172 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി. 93 റ​ൺ​സെ​ടു​ത്ത ക്രെ​യ്ഗ് ഇ​ർ​വി​ന്‍റെ ത​ക​ർ​പ്പ​ൻ ബാ​റ്റി​ങ്ങാ​ണ് സിം​ബാ​ബ്‌​വെ​യു​ടെ വി​ജ​യ​ത്തി​ന് അ​ടി​ത്ത​റ​യി​ട്ട​ത്. 120 പ​ന്തി​ൽ എ​ട്ട് ഫോ​റും ര​ണ്ട് സി​ക്സും ഉ​ൾ​പ്പെ​ടെ​യാ​യി​രു​ന്നു ഇ​ർ​വി​ന്‍റെ ഇ​ന്നിം​ഗ​സ്. മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് താ​ര​ത്തെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ബ്ര​ണ്ട​ൻ ടെ​യ്‌​ല​ർ 81 റ​ൺ​സു​മാ​യി ഇ​ർ​വി​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. 

ബം​ഗ്ലാ​ദേ​ശി​നാ​യി ത​സ്‌​കി​ൻ അ​ഹ​മ്മ​ദ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. 272 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​നെ സിം​ബാ​ബ്‌​വെ ബൗ​ള​ർ​മാ​ർ തു​ട​ക്കം​മു​ത​ൽ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി. ബ്രാ​ഡ് ഇ​വാ​ൻ​സി​ന്‍റെ മാ​ര​ക ബൗ​ളി​ങ്ങാ​ണ് ക​ടു​വ​ക​ളു​ടെ ത​ക​ർ​ച്ച വേ​ഗ​ത്തി​ലാ​ക്കി​യ​ത്. താ​രം നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. വെ​ല്ലിം​ഗ്ട​ൺ  മ​സ​ക​ദ്സ ര​ണ്ട് വി​ക്ക​റ്റും നേ​ടി.

ബം​ഗ്ലാ​ദേ​ശി​നാ​യി ത​ൻ​സി​ദ് ഹ​സ​ൻ 46 റ​ൺ​സെ​ടു​ത്ത് പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കാ​നാ​യി​ല്ല. വി​ജ​യ​ത്തോ​ടെ ത്രി​രാ​ഷ്ട്ര പ​ര​മ്പ​ര​യു​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ട് പോ​യി​ന്‍റു​മാ​യി സിം​ബാ​ബ്‌​വെ മു​ന്നി​ലെ​ത്തി. അ​ഫ്ഗാ​നി​സ്ഥാ​നാ​ണ് പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ ടീം. 

Latest News

Corehub Up